പോഷകാഹാരപ്രാധാന്യം വിളിച്ചോതി പോഷൺ മാ 2026 ആചരിച്ചു.
September 23, 2026
വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്. മഞ്ചേശ്വരം ഓഫീസിന്റെ ആഭിമുഖ്യത്തിൽ പോഷൺ മാ-2026 ആചരിക്കുന്നതിന്റെ ഭാഗമായി പോഷൺ മേള സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഐ.സി.ഡി.എസി നു കീഴിലുള്ള 126
അംഗനവാടികളിലെ പ്രവർത്തകർ പങ്കെടുത്ത ഘോഷയാത്രയും അവർ തന്നെ തയ്യാറാക്കിയ പോഷക സമ്പുഷ്ടമായ ആഹാരങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ കൗമാര പ്രായക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതാണ് പോഷൺ മാ പരിപാടികൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കമലാക്ഷി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഹനീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബശീർ കുട്ടൂടൽ, ജ്യോതി.പി റായ്,സൂപർവൈസർ ബിന്ധു തുടങ്ങിയവർ സംസാരിച്ചു വനിത ശിശു വികസന വകുപ്പിലേയും ബ്ലോക്ക് പഞ്ചായത്തിലേയും ഉദ്യോഗസ്ഥരും പങ്കെടുത്തു. സി.ഡി.പി.ഒ ഗീതാ കുമാരി സ്വാഗതവും സൂപർവൈസർ സുചിത നന്ദിയും പറഞ്ഞു.