തൊഴിൽ തേടിയലയുന്നതിനു പകരം തൊഴിൽ നൽകുന്ന സംരഭങ്ങൾ ആകണം യുവാക്കളുടെ പ്രഥമ പരിഗണ-യു കെ സൈഫുള്ള തങ്ങൾ.
September 23, 2026
തൊഴിൽ തേടിയലയുന്നതിനു പകരം തൊഴിൽ നൽകുന്ന സംരഭങ്ങൾ ആകണം യുവാക്കളുടെ പ്രഥമ പരിഗണനെയന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങൾ. വികസിത രാജ്യങ്ങൾ ആ പാതയിലേക്കെത്തിയത് അവിടത്തെ യുവാക്കൾ കാലോചിതമായ സംരഭങ്ങളിലേക്ക് കടന്നുവന്നപ്പോഴാണെന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിവിധ മേഖലകളിൽ പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരഭങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നവർക്കും സർക്കാരിൽ നിന്നു ലഭിക്കുന്ന വിവിധ ധനസഹായങ്ങൾ, ലോണുകൾ, സബ്സിഡികൾ മറ്റു സർക്കാർ പദ്ധതികൾ എന്നിവ സംബന്ധിച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചയർമാൻ ഹനീഫ് കുഞ്ചത്തൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി. കെ.കമലാക്ഷി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മോഹൻ റൈ, മെമ്പർമാരായ ജുനൈദ് ഉറുമി,നാഗേശ് മഞ്ചേശ്വർ, ജ്യോതി.പി.റൈ ചന്ദ്രാവതി ഷെട്ടി,ബീപാത്തു എന്നിവർ ആശംസകൾ നേർന്നു.
ദേവകുമാർ(PMFME District resource person) ,വിപിൻ അനിൽകുമാർ (AIF Coordinator) സബീന (Finance literacy adviser) എന്നിവർ ക്ലാസ്സ് നയിച്ചു.ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന ഓഫീസറുടെ ചാർജുള്ള ശ്രീ ഉമേഷ് സ്വാഗതവും ലീഡ് ബ്യാങ്ക് മാനേജർ നന്ദിയും പറഞ്ഞു.