മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിന്റെ വടക്കെ അറ്റത്തെ ബ്ലോക്ക് പഞ്ചായത്താണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വടക്ക് തലപ്പാടിയിൽ നിന്ന് ആരംഭിച്ച് തെക്ക് ഷിറിയ പുഴ വരെ പഞ്ചായത്ത് പ്രദേശം വ്യാപിച്ചു കിടക്കുന്നു. മഞ്ചേശ്വരം 03.02.1958 നാണ് മഞ്ചേശ്വരം ബ്ലോക്ക് രൂപീകൃതമായത്.ആദ്യം 11 ഗ്രാമ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപ്പാടി, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പടാജെ, ബെള്ളൂർ എന്നിവയായിരുന്നു അവ .എന്നാൽ ബദിയടുക്ക, കുമ്പള, കുമ്പഡാജെ,ബെള്ളൂർ എന്നീ പഞ്ചായത്തുകൾ പിന്നീട് കാസറഗോഡ് ബ്ലോക്കിന്റെ ഭാഗമായി മാറി. നിലവിൽ 7 ഗ്രാമപഞ്ചായത്തുകളാണ് ഇപ്പോൾ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 16 ബ്ലോക്ക് ഡിവിഷനുകളാണ് നിലവിലുള്ളത്. കുഞ്ചത്തൂർ, പാത്തൂർ ബഡാജെ, മുളിഗട്ടെ, പെർമുദ.എൻമകജെ, പെർള, പുത്തിഗെ, ബന്തിയോട്, നയാബസാർ, മജീർപ്പള്ള, കടമ്പാർ, ഉപ്പള, മഞ്ചേശ്വരം, ധർമ്മനഗർ ചേവാർ എന്നിവയാണ് ബ്ലോക്ക് ഡിവിഷനുകൾ.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 23, 2026
മാലിന്യ സംസ്കരണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തം - യു കെ സൈഫുള്ള തങ്ങള്.
മാലിന്യ സംസ്കരണം എന്നത് സര്ക്കാരിന്റെ മാത്രം ബാധ്യതയല്ലെന്നും ഓരോ പൗരന്റേയും ഉത്തരവാദിത്തം കൂടിയാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങള്.മഞ്ചേശ്വരം ബ്ലോക്കിലെ ജനപ്രതിനിധികള്ക്കായി കില നടത്തുന്ന ഖരമാലിന്യ സംസ്കരണ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തൊഴിൽ തേടിയലയുന്നതിനു പകരം തൊഴിൽ നൽകുന്ന സംരഭങ്ങൾ ആകണം...
September 23, 2026
പോഷകാഹാരപ്രാധാന്യം വിളിച്ചോതി പോഷൺ മാ 2026 ആചരിച്ചു.
September 23, 2026