മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം

   

         കേരളത്തിന്റെ വടക്കെ അറ്റത്തെ ബ്ലോക്ക് പഞ്ചായത്താണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വടക്ക് തലപ്പാടിയിൽ നിന്ന് ആരംഭിച്ച് തെക്ക് ഷിറിയ പുഴ വരെ പഞ്ചായത്ത് പ്രദേശം വ്യാപിച്ചു കിടക്കുന്നു. മഞ്ചേശ്വരം 03.02.1958 നാണ് മഞ്ചേശ്വരം ബ്ലോക്ക് രൂപീകൃതമായത്.ആദ്യം 11 ഗ്രാമ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപ്പാടി, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പടാജെ, ബെള്ളൂർ എന്നിവയായിരുന്നു അവ .എന്നാൽ ബദിയടുക്ക, കുമ്പള, കുമ്പഡാജെ,ബെള്ളൂർ എന്നീ പഞ്ചായത്തുകൾ പിന്നീട് കാസറഗോഡ് ബ്ലോക്കിന്റെ ഭാഗമായി മാറി. നിലവിൽ 7 ഗ്രാമപഞ്ചായത്തുകളാണ് ഇപ്പോൾ ബ്ലോക്കിൽ ഉൾപ്പെടുന്നത്.

    16 ബ്ലോക്ക് ഡിവിഷനുകളാണ് നിലവിലുള്ളത്. കുഞ്ചത്തൂർ, പാത്തൂർ ബഡാജെ, മുളിഗട്ടെ, പെർമുദ.എൻമകജെ, പെർള, പുത്തിഗെ, ബന്തിയോട്, നയാബസാർ, മജീർപ്പള്ള, കടമ്പാർ, ഉപ്പള, മഞ്ചേശ്വരം, ധർമ്മനഗർ ചേവാർ എന്നിവയാണ് ബ്ലോക്ക് ഡിവിഷനുകൾ.

      യക്ഷഗാനത്തിന്റെ പിതാവായ പാർത്ഥി സുബ്ബന്റെ ജന്മ പ്രദേശം ഈ ബ്ലോക്ക് അതിർത്തിയിൽപ്പെട്ട കുമ്പളയാണ്. ശേണി ഗോപാലകൃഷ്ണ ഭട്ട് പ്രമുഖനായ യക്ഷഗാന കലാകാരനായിരുന്നു. നാടക കലയിൽ ജനങ്ങൾ പൊതുവെ താൽപര്യം കാണിക്കുന്നു. ദഫുട്ട്, കോൽക്കളി,കഥാപ്രസംഗം, മാപ്പിളപ്പാട്ട് എന്നിവ മുസ്ലീം കലാപ്രകടനങ്ങളാണ്. സ്കൂൾ യുവജന കലോൽസവം നടപ്പിലായതിന് ശേഷം എല്ലാ കലാപ്രകടനങ്ങളും സ്കൂൾ കേന്ദ്രീകരിച്ചും. സബ്ബ്ജില്ല, ജില്ലാ സംസ്ഥാനത്തിലും നടന്നു വരുന്നതിനാൽ ജനങ്ങൾ അവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിവരുന്നു. കബഡി, ക്രിക്കറ്റ് എന്നിവയാണ് പ്രധാന കായിക ഇനങ്ങൾ മികച്ച കബടി ടീമുകൾ ഇന്ന് ബ്ലോക്ക് പരിധിയിൽസജീവമായി രംഗത്തുണ്ട് മഞ്ചേശ്വരം ഗോവിന്ദപൈ രാഷ്ട്ര കവിയായി പ്രശസ്തി നേടിയ മഹാകവിയാണ്.